ഫാക്ട് ചെയർമാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: August 31, 2016
ഫാക്ട് സിഎംഡി ജയ്‌വീർ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

ഫാക്ട് സിഎംഡി ജയ്‌വീർ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

കൊച്ചി : ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയ്‌വീർ ശ്രീവാസ്ത മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കമ്പനിയുടെ പ്രവർത്തനപുരോഗതി ധരിപ്പിച്ചു.

പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. ഫാക്ടിന്റെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം മെച്ചെടുത്തുന്നതിലും പുതിയ യൂറിയ- അമോണിയ പ്ലാന്റ് സ്ഥാപിക്കുന്നതിലും മുഖ്യമന്ത്രി ഏറെ താത്പര്യം പ്രകടിപ്പിച്ചു. കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും പ്രവർത്തനമൂലധനത്തെപ്പറ്റിയും ശ്രീവാസ്തവ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.

TAGS: FACT |