സെൻസെക്‌സ് 224 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: August 25, 2016

BSE-Logo-Big

മുംബൈ : പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 224.03 പോയിന്റ് കുറഞ്ഞ് 27,835 പോയിന്റിലും നിഫ്റ്റി 58.10 പോയിന്റ് കുറഞ്ഞ് 8,592 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിനെ ആശങ്കയോടെയാണ് നിക്ഷേപകർ നോക്കിക്കാണുന്നത്. ഇതേ തുടർന്ന ലാഭമെടുക്കലിനുള്ള സമ്മർദം വിപണിയെ തളർത്തി.

എച്ച്ഡിഎഫ്‌സി, എസ് ബി ഐ, ഏഷ്യൻ പെയിന്റ്‌സ്, എൽ & ടി, അദാനി പോർട്ട്‌സ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഐടിസി, ജൂബിലിയന്റ് ലൈഫ്‌സയൻസസ്, അക്‌സിസ് ബാങ്ക്, ഗെയിൽ, ബിഎച്ച്ഇഎൽ, നാറ്റ്‌കോ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |