ഓഹരിവിപണിയിൽ നേട്ടം

Posted on: August 25, 2016

Bombay-Stock-Exchange-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 65.02 പോയിന്റ് ഉയർന്ന് 28,124 പോയിന്റിലും നിഫ്റ്റി 24.05 പോയിന്റ് ഉയർന്ന് 8,674 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, സിപ്ല, ഹീറോ മോട്ടോകോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളുടെ വിലയിൽ ഒരു ശതമാനത്തോളം നേട്ടമുണ്ടായി.

വിപ്രോ, ഇൻഫോസിസ്, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 39.28 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |