ഓഹരിവിപണിയിൽ വ്യതിയാനം

Posted on: August 19, 2016

BSE-Towers-Big

മുംബൈ : ഓഹരിവിപണിയിൽ നേരിയ വ്യതിയാനം. സൂചികകൾ നേട്ടത്തിലേക്കും നഷ്ടത്തിലേക്കും മാറിമറിയുകയാണ്. ബിഎസ്ഇ സെൻസെക്‌സ് 0.51 പോയിന്റ് കുറഞ്ഞ് 28,122 പോയിന്റിലും നിഫ്റ്റി 2.45 പോയിന്റ് ഉയർന്ന് 8,675 പോയിന്റിലുമാണ് രാവിലെ 10.11 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, എസ് ബി ടി, എസ് ബി എം ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, പവർ ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 162.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |