ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: August 18, 2016

BSE-Towers-Big

മുംബൈ : രണ്ട് ദിവസത്തെ കൺസോളിഡേഷന് ശേഷം ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം. പലിശ നിരക്ക് ഉയർത്താൻ ധൃതി പിടിക്കേണ്ടതില്ലെന്ന യുഎസ് ഫെഡറൽ റിസർവ് തീരുമാനം ഏഷ്യൻ വിപണികളിൽ കുതിപ്പിനിടയാക്കി. ബിഎസ്ഇ സെൻസെക്‌സ് 104.06 പോയിന്റ് ഉയർന്ന് 28,109 പോയിന്റിലും നിഫ്റ്റി 29.90 പോയിന്റ് ഉയർന്ന് 8,653 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, ഐസിഐസിഐ ബാങ്ക്, ബിഎച്ച്ഇഎൽ, എസ് ബി ഐ, അക്‌സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, വിപ്രോ, ഗെയിൽ, എൽ & ടി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |