ഫോർഡ് ഫിഗോ ആസ്‌പെയർ ബുക്കിംഗ് തുടങ്ങി

Posted on: July 28, 2015

Ford-Figo-Aspire-Big

കൊച്ചി : ഫോർഡ് ഇന്ത്യ കോംപാക്ട് സെഡാൻ ഫിഗോ ആസ്പയറിന്റെ ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റിൽ വിൽപന തുടങ്ങും. 30,000 രൂപയാണ് ബുക്കിംഗ് ചാർജ്. ഡ്രൈവർമാർക്കും യാത്രക്കാർക്കും അതീവ സുരക്ഷയാണ് ഫിഗോ ആസ്പയർ ഉറപ്പുനൽകുന്നത്. ആറ് എയർബാഗുകൾ വരെ ഇതിലുണ്ട്. ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാല് ട്രിം ലെവലിൽ ലഭ്യമാണ്.

ഉപഭോക്താവിനെ വിസ്മയിപ്പിക്കുന്ന രൂപകൽപന, സ്മാർട് സാങ്കേതികവിദ്യ, തികഞ്ഞ സുരക്ഷ, ഇന്ധനക്ഷമത എന്നിവയെല്ലാം ആസ്പയറിന് മാത്രം അവകാശപ്പെട്ടതാണെന്ന് ഫോർഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.

പ്രഥമ സബ് – 4 മീറ്റർ സെഡാന്റെ സമാനതകളില്ലാത്ത പ്രീമിയം ഡിസൈൻ വശ്യസുന്ദരമാണ്. 1.2 ലിറ്റർ ടിഐ – വിസിറ്റി പെട്രോൾ എൻജിൻ 1.5 ലിറ്റർ ടിഡിസിഐ ഡീസൽ എൻജിൻ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യം. 18.2 കിലോമീറ്ററാണ് ഒരു ലിറ്റർ പെട്രോളിന് ലഭിക്കുക. ഡീസലിന് 25.8 കിലോമീറ്ററും. ഏഴ് പുതിയ നിറങ്ങളിലാണ് പുതിയ സെഡാൻ വിപണിയിലെത്തുന്നത്. റൂബി റെഡ്, സ്പാർക്കിളിങ്ങ് ഗോൾഡ്, ഓക്‌സ്‌ഫോർഡ് വൈറ്റ്, ടക്‌സെഡോ ബ്ലാക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇൻഗോട് സിൽവർ, സ്‌മോക് ഗ്രേ എന്നിവയാണ് ഏഴ് നിറങ്ങളാണ് ആസ്‌പെയറിനുള്ളത്.