ഫോർഡ് ഇന്ത്യ 42,300 കാറുകൾ തിരിച്ചുവിളിച്ചു

Posted on: April 22, 2016

Ford-Figo-front-Big

ന്യൂഡൽഹി : ഫോർഡ് ഇന്ത്യ 42,300 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സോഫ്റ്റ്‌വേർ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഗുജറാത്തിലെ സനന്ദ് പ്ലാന്റിൽ 2016 ഏപ്രിൽ 12 വരെ നിർമ്മിച്ച ഫിഗോ, ആസ്പയർ വിഭാഗങ്ങളിൽപ്പെട്ട കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഇവയിൽ പകുതിയോളം കാറുകൾ ഫിഗോ ഹാച്ച്ബാക്കുകളാണ്.

ഫോർഡ് ഡീലർഷിപ്പുകളിൽ സൗജന്യമായി മൂന്ന് മണിക്കൂറിനുള്ളിൽ സോഫ്റ്റ്‌വേർ അപ്‌ഗ്രേഡ് ചെയ്ത് തകരാറുകൾ പരിഹരിച്ചു നൽകുമെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വർഷമാണ് ഫോർഡ് ഫിഗോയും ആസ്പയറും വിപണിയിൽ അവതരിപ്പിച്ചത്.