ഹ്യുണ്ടായ് കാർ വില വർധിപ്പിക്കുന്നു

Posted on: August 5, 2016

Hyundai-Creta-blue-Big

ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ ഓഗസ്റ്റ് 16 മുതൽ കാർ വില വർധിപ്പിക്കും. മോഡലനുസരിച്ച് 3,000 മുതൽ 15,000 രൂപ വരെയാണ് വിലവർധന. നേരത്തെ മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചിരുന്നു.

രൂപയുടെ മൂല്യശോഷണവും അസംസ്‌കൃതവസ്തുക്കളുടെ വിലവർധനയുമാണ് വില കൂട്ടാൻ നിർബന്ധിതരാക്കിയതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) രാകേഷ് ശ്രീവാസ്തവ പറഞ്ഞു.