ഓഹരിവിപണിയിൽ നേട്ടം

Posted on: August 4, 2016

BSE-Building-Big

മുംബൈ : ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കിയതിന്റെ ആവേശത്തിൽ ഓഹരിവിപണി നേട്ടത്തിലേക്ക് തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 73.49 പോയിന്റ് ഉയർന്ന് 27,771 പോയിന്റിലും നിഫ്റ്റി 18.20 പോയിന്റ് ഉയർന്ന് 8,563 പോയിന്റിലുമാണ് രാവിലെ 10.02ന് വ്യാപാരം നടക്കുന്നത്.

സെൻസെക്‌സ് ഇന്നലെ 284.20 പോയിന്റ് കുറഞ്ഞ് 27,697 പോയിന്റിലും നിഫ്റ്റി 78.05 പോയിന്റ് കുറഞ്ഞ് 8,544 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സൺ ഫാർമ, ഒഎൻജിസി, പവർ ഗ്രിഡ്, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, നാറ്റ്‌കോ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ലുപിൻ, ഐസിഐസിഐ ബാങ്ക്, സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ബാറ്റാ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 578.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |