ബിഎസ്എൻഎൽ 21,000 മൊബൈൽ ടവറുകൾ സ്ഥാപിക്കും

Posted on: August 1, 2016

 

BSNL-Logo-big

ന്യൂഡൽഹി : ബിഎസ്എൻഎൽ പുതുതായി 21,000 മൊബൈൽ ടവറുകൾ സ്ഥാപിക്കും. കോൾഡ്രോപ് ഏറെയുള്ള നോർത്ത്ഈസ്റ്റ് ഉൾപ്പടെ എല്ലാ സർക്കിളുകളിലും പുതിയ ടവറുകൾ ഉണ്ടാകും.

പുതിയ ടവറുകൾക്കായി 7,000 കോടി രൂപയാണ് മതിപ്പ്‌ചെലവ് കണക്കാക്കിയിട്ടുള്ളത്. നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ 50,000 മൊബൈൽ ടവറുകളാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിട്ടുള്ളത്.

നെറ്റ്‌വർക്ക് തകരാറ് പരിഹരിക്കുന്നതിനായി സ്വകാര്യ ടെലികോം കമ്പനികളുമായി ബിഎസ്എൻഎൽ ഇൻട്ര സർക്കിൾ റോമിംഗ് ധാരണയിലെത്താൻ നീക്കം നടത്തുന്നുണ്ട്. റിലയൻസ് ജിയോ ഇൻഫോകോം, എയർസെൽ എന്നിവയുമായി ധാരണയിലെത്തിക്കഴിഞ്ഞു.