ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 28, 2016

BSE-Building-Big

മുംബൈ : വർധിച്ച ആത്മവിശ്വാസത്തോടെ നിക്ഷേപകർ വാങ്ങാൻ തുടങ്ങിയതോടെ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 100.78 പോയിന്റ് ഉയർന്ന് 28,125 പോയിന്റിലും നിഫ്റ്റി 26.05 പോയിന്റ് ഉയർന്ന് 8,641 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ പെയിന്റ്‌സ്, മാരുതി സുസുക്കി, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 405 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |