ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 27, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 146.04 പോയിന്റ് ഉയർന്ന് 28,122 പോയിന്റിലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 8,639 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, അംബുജ സിമന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അക്‌സിസ് ബാങ്ക്, ഡോ. റെഡീസ് ലാബ്, ലുപിൻ, സൺ ഫാർമ, കോൾ ഇന്ത്യ, സിപ്ല, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 670.89 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |