ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: July 26, 2016

BSE-Building-Bigമുംബൈ : ദുർബലമായ യുഎസ്, ജപ്പാൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 11.44 പോയിന്റ് ഉയർന്ന് 28,106 പോയിന്റിലും നിഫ്റ്റി 1.55 പോയിന്റ് ഉയർന്ന് 8,637 പോയിന്റിലുമാണ് രാവിലെ 9.53 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ഡോ. റെഡീസ് ലാബ് തുടങ്ങി ഓഹരികൾ വാങ്ങി. ഏഷ്യൻ പെയിന്റ്‌സിന്റെ വിപണിവ്യാപ്തം ഒരു ലക്ഷം കോടി കവിഞ്ഞു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 891 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |