ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: July 25, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി ഒന്നരമണിക്കൂറിന് ശേഷം നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 18.94 പോയിന്റ് ഉയർന്ന് 27,822 പോയിന്റിലും നിഫ്റ്റി 4.70 പോയിന്റ് ഉയർന്ന് 8,545 പോയിന്റിലുമാണ് രാവിലെ 10.36 ന് വ്യാപാരം നടക്കന്നത്.

അക്‌സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

ഓഗസ്റ്റ് രണ്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ഡോ. രഘുറാം രാജന്റെ അവസാന വായ്പാ നയത്തിലാണ് വിപണി ഉറ്റുനോക്കുന്നത്.

TAGS: BSE Sensex | NSE Nifty |