ഓഹരിവിപണികളിൽ നേരിയ നഷ്ടം

Posted on: July 22, 2016

BSE-Building-Bigമുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 8.43 പോയിന്റ് കുറഞ്ഞ് 27,702 പോയിന്റിലും നിഫ്റ്റി 6.90 പോയിന്റ് കുറഞ്ഞ് 8,503 പോയിന്റിലുമാണ് രാവിലെ 9.47 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, എം & എം തുടങ്ങി ബിഎസ്ഇ ലിസ്റ്റ് ചെയ്ത 857 ഓഹരികൾ നേട്ടത്തിലാണ്.

അക്‌സിസ് ബാങ്ക്, എൽ & ടി ഇൻഫോടെക് തുടങ്ങി 519 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 420 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |