വിമാനം വൈകിയാൽ 20,000 രൂപ വരെ നഷ്ടപരിഹാരം

Posted on: July 18, 2016

Air-India-Flights-Big

മുംബൈ : വിമാനങ്ങൾ വൈകിയാലും സർവീസ് റദ്ദാക്കിയാലുമുള്ള നഷ്ടപരിഹാരത്തുക ഡിജിസിഎ വർധിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

വിമാനം രണ്ട് മണിക്കൂറിലേറെ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാരന് 10,000 രൂപ നഷ്ടപരിഹാരമായി നൽകണം. നിലവിൽ ഇതു 4,000 രൂപയാണ്. അതേസമയം യാത്രക്കാരന് ബോർഡിംഗ് അനുവദിക്കാതിരുന്നാൽ 20,000 രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരും.