മംഗലാപുരം എയർപോർട്ടിൽ രാത്രികാല സർവീസ് റദ്ദാക്കുന്നു

Posted on: October 18, 2014

Mangalore-International-Air

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവംബർ ഒന്നു മുതൽ രാത്രികാല സർവീസുകൾ റദ്ദാക്കുന്നു. റൺവേയുടെയും പാരലൽ ടാക്‌സി വേയുടെയും പണിനടക്കുന്നതിനാലാണ് രാത്രികാല സർവീസ് ആറുമാസത്തേക്ക് നിർത്തലാക്കുന്നത്. 2015 ഏപ്രിൽ 30 വരെ രാത്രി 11.30 മുതൽ രാവിലെ 7.30 വരെയാണ് സർവീസുകൾ റദ്ദാക്കുന്നതെന്ന് എയർപോർട്ട് ഡയറക്ടർ ജെ ടി രാധാകൃഷ്ണ പറഞ്ഞു. മറ്റു നവീകരണ പ്രവർത്തനങ്ങൾ 2015 ഡിസംബറിൽ പൂർത്തിയാകും.