സ്‌പൈസ്‌ജെറ്റിന്റെ ബാധ്യത 1,600 കോടി

Posted on: December 6, 2014

SpiceJet-aircraft-Big

സ്‌പൈസ്‌ജെറ്റിന് ഡിസംബർ 5 വരെയുള്ള ബാധ്യത 1,600 കോടി രൂപ. സെപ്റ്റംബറിനു ശേഷം ഡെയ്‌ലി ഡിപ്പാർച്ചറുകളുടെ എണ്ണം 340 ൽ നിന്ന് 239 ആയി കുറഞ്ഞു. ജീവനക്കാരുടെ നവംബറിലെ ശമ്പളം ഇതേവരെ നൽകാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ മാത്രം 310.4 കോടി രൂപയാണ് സ്‌പൈസ്‌ജെറ്റിന്റെ നഷ്ടം.

കഴിഞ്ഞ മാസം 40 പൈലറ്റുമാരാണ് സ്‌പൈസ്‌ജെറ്റ് വിട്ടത്. അതോടെ ഫഌറ്റുകളുടെ എണ്ണം 38 ൽ നിന്ന് 24 ആയി കുറയ്‌ക്കേണ്ടി വന്നു. കാൻസലേഷനും വർധിച്ചു. ലാസ്റ്റ് മിനിട്ട് കാൻസലേഷൻ വർധിച്ചതോടെ ട്രാവൽ ഏജന്റുമാരും സ്‌പൈസ്‌ജെറ്റിനെ ശിപാർശ ചെയ്യാതെയായി.

വിവിധ എയർപോർട്ടുകളിലായി സ്‌പൈസ്‌ജെറ്റിന്റെ 186 സ്ലോട്ടുകൾ ഡിജിസിഎ കഴിഞ്ഞ ആഴ്ച പിൻവലിച്ചു. ഒരു മാസത്തിനപ്പുറമുള്ള ബുക്കിംഗുകൾ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 15 ന് മുമ്പ് കുടിശിക തിരിച്ചടയ്ക്കാനുള്ള കൃത്യമായ ഷെഡ്യൂൾ സമർപ്പിക്കാൻ ഡിജിസിഎ സൺഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാകേഷ് ജുൻജുൻവാല സ്‌പൈസ്‌ജെറ്റിന്റെ 1.4 ശതമാനം ഓഹരികൾ വാങ്ങിയെങ്കിലും ഫലമുണ്ടായില്ല.