സ്‌പൈസ്‌ജെറ്റിന് ഉയർന്ന് സീറ്റ് ഫാക്ടർ

Posted on: December 21, 2015

SpiceJet-Checkin-Counter-Bi

ന്യൂഡൽഹി : തുടർച്ചയായി ഏഴാം മാസവും സ്‌പൈസ്‌ജെറ്റ് ഉയർന്ന സീറ്റ് ഫാക്ടർ നിലനിർത്തി. നവംബറിൽ 90.7 ശതമാനമാണ് സീറ്റ് ഫാക്ടർ. രാജ്യത്തെ 11 ആഭ്യന്തര വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇൻഡിഗോ 83.9 ശതമാനവും എയർ ഇന്ത്യ 81.7 ശതമാനവും സീറ്റ് ഫാക്ടർ നേടി. മെട്രോ എയർ പോർട്ടുകളിൽ ഓൺടൈം പെർഫോമൻസിൽ വിസ്താരയാണ് ഒന്നാമത്. ഇൻഡിഗോ ആണ് രണ്ടാം സ്ഥാനത്ത്. യാത്രക്കാരുടെ 857 പരാതികളാണ് നവംബറിൽ ഡിജിസിഎക്കു ലഭിച്ചത്.