ഓഹരിസൂചികകൾ നേട്ടത്തിൽ

Posted on: July 18, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 137.65 പോയിന്റ് ഉയർന്ന് 27,974 പോയിന്റിലും നിഫ്റ്റി 33.70 പോയിന്റ് ഉയർന്ന് 8,575 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, എം & എം, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |