06
Monday
May 2024
May 2024
ലുലു എക്സ്ചേഞ്ച് ബഹ്റിനിൽ 10 ാമത്തെ ശാഖ തുറന്നു
Posted on: July 15, 2016
മനാമ : ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റിനിൽ 10 ാമത്തെ ശാഖ തുറന്നു.സിഞ്ച് ഗലേറിയമാളിലാണ് പുതിയ ശാഖ പ്രവർത്തിക്കുന്നത്. ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് (ജിസിസി-ഇന്ത്യ) നാരായൺ പ്രധാൻ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ മാനേജർ സുധീഷ് കുമാർ, ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ മറ്റ് സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലോകോത്തരമായ സേവനങ്ങൾ ഇടപാടുകാർക്ക് ഏറ്റവും സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ശാഖ ആരംഭിച്ചിട്ടുള്ളതെന്ന് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് പറഞ്ഞു. 2013 ലാണ് ബഹ്റിനിൽ ആദ്യ ശാഖ തുറന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ലുലു എക്സ്ചേഞ്ചിന് മികച്ച വളർച്ചകൈവരിക്കാനായെന്ന് അദേഹം ചൂണ്ടിക്കാട്ടി.
TAGS: Adeeb Ahamed | Bahrain | Galleria Mall Bahrain | Lulu International Exchange |
News in this Section