May 2024
ഹോണ്ട 190,578 കാറുകൾ തിരിച്ചുവിളിച്ചു
Posted on: July 14, 2016
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ 190,578 കാറുകൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് എയർബാഗ് ഇൻഫ്ളേറ്റേഴ്സ് റീപ്ലേസ്ചെയ്യുന്നതിനു വേണ്ടിയാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ഹോണ്ടയുടെ എയർബാഗ് വെൻഡറായ തകത നിർമ്മിച്ച എയർബാഗുകളുടെ പ്രവർത്തനം സംബന്ധിച്ച് ആഗോളതലത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും കാറുകൾ തിരിച്ചുവിളിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരിച്ചുവിളിക്കുന്നത് ഹോണ്ട സിറ്റി കാറുകളാണ്. 2008 നും 2011 നും മധ്യേ നിർമ്മിച്ച 1,37,270 ഹോണ്ട സിറ്റി കാറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അക്കോഡ് (2003-2011) 22,484, ഹോണ്ട സിആർ-വി (2009-2011) 1514, സിവിക് (2007) 2, (2009-2011 ) 13,603, ജാസ് (2009-2011) 15,706.
TAGS: Honda Accord | Honda Cars | Honda Cars India Ltd | Honda City | Honda Civic | Honda CR-V | Honda Jazz | Honda Recalls | Takata Airbags |