സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: July 14, 2016

BSE-Logo-new-Big-aമുംബൈ : നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ജിഎസ്ടി ബിൽ പാസാക്കുന്നതു സംബന്ധിച്ച് കേന്ദ്രഗവൺമെന്റും കോൺഗ്രസ് പാർട്ടിയും സമവായത്തിൽ എത്തിയേക്കുമെന്ന സൂചനകളാണ് വിപണിയുടെ തിരിച്ചുവരവിനിടയാക്കിയത്.

ബിഎസ്ഇ സെൻസെക്‌സ് 126.93 പോയിന്റ് ഉയർന്ന് 27,942 പോയിന്റിലും നിഫ്റ്റി 45.50 പോയിന്റ് ഉയർന്ന് 8,565 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1593 ഓഹരികൾ നേട്ടത്തിലും 1097 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഡോ. റെഡീസ് ലാബ്, മഹീന്ദ്ര & മഹീന്ദ്ര, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |