ഓഹരിവിപണിയിൽ ഇടിവ്

Posted on: July 14, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികൾക്ക് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്. ബിഎസ്ഇ സെൻസെക്‌സ് 44.19 പോയിന്റ് കുറഞ്ഞ് 27,770 പോയിന്റിലും നിഫ്റ്റി 13.45 പോയിന്റ് കുറഞ്ഞ് 8,506 പോയിന്റിലുമാണ് രാവിലെ 10.43 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ് ലാബ്, എം & എം, ഹീറോ മോട്ടോ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ടാറ്റാ സ്റ്റീൽ, ഗെയിൽ, എച്ച്ഡിഎഫ്‌സി, പവർഗ്രിഡ്, അദാനി പോർട്ട്‌സ്, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 290.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |