ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: July 11, 2016

BSE-Building-Bigമുംബൈ : യുഎസ് ജോബ് ഡാറ്റയിലെ വളർച്ചയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 467.50 പോയിന്റ് ഉയർന്ന് 27,594 പോയിന്റിലും നിഫ്റ്റി 132.65 പോയിന്റ് ഉയർന്ന് 8,455 പോയിന്റിലുമാണ് രാവിലെ 10.36 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, ടിസിഎസ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ 331 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |