20 ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കുമായി എയർ ഏഷ്യ

Posted on: July 10, 2016

AirAsia-India-Big-cബംഗലുരു : എയർ ഏഷ്യ 20 ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കിലുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. 2016 ജൂലൈ 18 മുതൽ നവംബർ 24 വരെയാണ് യാത്രാകാലാവധി.

ഇന്ത്യ, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലെ എയർ ഏഷ്യ ഫ്‌ളൈറ്റുകൾക്ക് ഓഫർ ബാധകമാണ്. എയർ ഏഷ്യ ഫ്‌ളൈറ്റുകളിലെ എല്ലാ സീറ്റുകൾക്കും 20 ശതമാനം ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളത് യാത്രക്കാർ വാർഷിക അവധി ആഘോഷിക്കാൻ സഹായകമാണെന്ന് എയർ ഏഷ്യ സിഇഒ അമർ അബ്രോൾ പറഞ്ഞു.