ആദിത്യ പുരി ഏഷ്യയിലെ ഏറ്റവും മികച്ച ബാങ്കിംഗ് സിഇഒ

Posted on: July 10, 2016

Aditya-Puri-HDFC-Bank-Big

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക് ടറുമായ ആദിത്യ പുരിയെ ഏഷ്യയിലെ ഏറ്റവും മികച്ച ബാങ്കിംഗ് സിഇഒയായി ഓൾ ഏഷ്യ എക്‌സിക്യൂട്ടീവ് ടീം റാങ്കിംഗ്‌സ് 2016 തെരഞ്ഞെടുത്തു. 582 ധനകാര്യസ്ഥാപനങ്ങളിലെ 1394 പ്രഫഷണലുകളാണ് സർവേയിൽ പങ്കെടുത്തത്.

മികച്ച സിഎഫ്ഒയായി എച്ച്ഡിഎഫ്‌സി ബാങ്കിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശശി ജഗദീശനെയും തെരഞ്ഞെടുത്തു. മികച്ച ഐആർ കമ്പനിയായും എച്ച്ഡിഎഫ്‌സി ബാങ്കിനെ തെരഞ്ഞെടുത്തിട്ടുണ്ട്.