ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: July 8, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 121.02 പോയിന്റ് കുറഞ്ഞ് 27,080 പോയിന്റിലും നിഫ്റ്റി 35.95 പോയിന്റ് കുറഞ്ഞ് 8,301 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് കമ്യൂണിക്കേഷൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, സിപ്ല, സൺ ഫാർമ, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |