സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: July 7, 2016

BSE-Logo-new-Big-a

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 34.62 പോയിന്റ് ഉയർന്ന് 27,201 പോയിന്റിലും നിഫ്റ്റി 1.95 പോയിന്റ് ഉയർന്ന് 8,337 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടിസി, എച്ച് യു എൽ, ശക്തി ഷുഗേഴ്‌സ്, പൊന്നി ഷുഗേഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |