ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 7, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 64.76 പോയിന്റ് ഉയർന്ന് 27,231 പോയിന്റിലും നിഫ്റ്റി 3.80 പോയിന്റ് ഉയർന്ന് 8,339 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ഡോ. റെഡീസ്, ഐടിസി, ആക്‌സിസ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ആർകോം, ഐഡിയ, ബിഎച്ച്ഇഎൽ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൻടിപിസി, ബജാജ് ഓട്ടോ, സിപ്ല, ഇൻഫോസിസ്, ലുപിൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ചൊവ്വാഴ്ച 265.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 44.78 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |