വരുമാന വെളിപ്പെടുത്തൽ : പൗരാവബോധ പരിപാടി

Posted on: July 2, 2016

ICAI-Logo-big

കൊച്ചി : വരുമാന വെളിപ്പെടുത്തൽ പദ്ധതി 2016 സംബന്ധിച്ച പൗരാവബോധ പരിപാടി ജൂലൈ രണ്ടിന് വൈകുന്നേരം നാലിന് ദിവാൻസ് റോഡിലുള്ള ഐ സി എ ഐ ഭവനിൽ നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ന്യൂഡൽഹിയുടെയും കേന്ദ്ര ധനകാര്യ, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ സി എ ഐ എറണാകുളം ശാഖയും കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പൗരാവബോധ പരിപാടി ബെന്നി ജോൺ ഐ ആർ എസ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പ്രഭാഷണത്തിന്റെ തത്സമയ പ്രക്ഷേപണവും ഉണ്ടായിരിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ബി ബി പ്രഭു പദ്ധതിയെ കുറിച്ചു വിശദീകരിക്കും.