എയർഏഷ്യ ടിക്കറ്റ് ഓഫർ

Posted on: June 27, 2016

AirAsia-Fly-like-a-Superstaചെന്നൈ : എയർ ഏഷ്യ ഇന്ത്യയിലെ ആഭ്യന്തരസർവീസുകളിൽ 786 രൂപയിൽ ആരംഭിക്കുന്ന വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഫ്‌ളൈ ലൈക്ക് എ സൂപ്പർ സ്റ്റാർ എന്ന പ്രമോഷണൽ ഓഫർ പ്രകാരം 2016 ജൂലൈ മൂന്ന് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2017 ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയാണ് യാത്രാകാലാവധി. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുമായി അടുത്തയിടെ എയർഏഷ്യ ധാരണയിലെത്തിയിരുന്നു.