ബ്രെക്‌സിറ്റ് : ടാറ്റാ മോട്ടോഴ്‌സിന്റെ വിലയിൽ 10 ശതമാനം ഇടിവ്

Posted on: June 24, 2016

Brexit-Big

മുംബൈ : ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതോടെ ബ്രിട്ടണിൽ നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരിവിലയിൽ കനത്ത ഇടിവ്. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിവിലയിൽ 10 ശതമാനം ഇടിവ് സംഭവിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെയും ടിസിഎസിന്റെയും മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ 10,000 കോടി രൂപ വീതം കുറവു വന്നു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎൻജിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ പ്രമുഖ ഓഹരികളുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ 5,000 കോടി രൂപ വീതം കുറവുവന്നു.

TAGS: Brexit | Sensesx Crash |