പൗണ്ടിന്റെ മൂല്യത്തിൽ വൻ ഇടിവ്

Posted on: June 24, 2016

British-pound-Big

മുംബൈ : യൂറോപ്യൻ യൂണിയൻ പുറത്തുപോകാനുള്ള ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ മൂല്യം 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി, 1.34 ഡോളർ.

ഇന്നു മാത്രം 9.15 ശതമാനം ഇടിവാണ് സംഭവിച്ചത്. രൂപയുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ മൂല്യം 90.96 രൂപയാണ്. ക്രൂഡോയിൽ വിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു.

TAGS: Brexit | British Pound |