വൈ.സി. ദേവേശ്വർ 2017 ഫെബ്രുവരിയിൽ സ്ഥാനമൊഴിയും

Posted on: June 22, 2016

Y-C-Deveshwar--ITC--big

കോൽക്കത്ത : ഐടിസി എക്‌സിക്യൂട്ടീവ് ചെയർമാൻ വൈ. സി. ദേവേശ്വർ 2017 ഫെബ്രുവരിയിൽ സ്ഥാനമൊഴിയും. തുടർന്ന് മൂന്ന് വർഷത്തേക്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരും. 1996 ലാണ് ദേവേശ്വർ ഐടിസി ചെയർമാൻ പദവി ഏറ്റെടുത്തത്.

ഐടിസിയെ സിഗരറ്റ് ഇതര ബിസിനസ് മേഖലകളിലേക്ക് വൈവിധ്യവത്കരിച്ചത് ദേവേശ്വറിന്റെ ദീർഘവീക്ഷണമാണ്. ഇതിലൂടെ ഐടിസി ടേണോവറിൽ പത്തുമടങ്ങും നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 33 മടങ്ങും വളർച്ചനേടി.