ഹോണ്ട അമേസിന്റെ വില്പന 2 ലക്ഷം പിന്നിട്ടു

Posted on: June 17, 2016

Honda-Amaze-2016-Big

ന്യൂഡൽഹി : ഹോണ്ട അമേസിന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. 2013 ഏപ്രിലിലാണ് കോംപാക്ട് സെഡാനായ അമേസ് വിപണിയിൽ അവതരിപ്പിച്ചത്.

ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ഡീസൽ കാറുകളിലേക്കുള്ള രംഗപ്രവേശം അമേസിലൂടെയായിരുന്നു. പെട്രോൾ – ഡീസൽ വിഭാഗങ്ങളിലായി അമേസിന് നാല് വേരിയന്റുകൾ വീതമാണുള്ളത്.