റോഹൻ മൂർത്തി ഇൻഫോസിസ് വൈസ് പ്രസിഡന്റ്

Posted on: August 23, 2013

ഇൻഫോസിസ് ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകനും അദേഹത്തിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുമായ റോഹൻ മൂർത്തിയെ കമ്പനിയുടെ വൈസ്പ്രസിഡന്റായി ചുമതലയേൽപ്പിച്ചു. ജൂൺ മാസത്തിലാണ് നാരായണമൂർത്തി ഇൻഫോസിസിൽ മടങ്ങിയെത്തിയത്. ഹാർവാർഡിൽ നിന്നും പിഎച്ച്ഡി നേടിയ റോഹൻ നേരത്തെ പിതാവിന്റെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ കാറ്റമാരനിൽ പ്രവർത്തിക്കുകയായിരുന്നു.