വേവ് സിനിമാസിനെ ഏറ്റെടുക്കാൻ പിവിആർ

Posted on: August 30, 2018

മുംബൈ : പിവിആർ സിനിമാസ് മൾട്ടിപ്ലെക്‌സ് ചെയിനായ വേവ് സിനിമാസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. വേവ് സിനിമാസിന് ഉത്തരേന്ത്യയിലെ 12 കേന്ദ്രങ്ങളിലായി 46 സ്‌ക്രീനുകളാണുള്ളത്. പിവിആറിന് 60 നഗരങ്ങളിലെ 152 കേന്ദ്രങ്ങളിലായി 706 സ്‌ക്രീനുകളാണുള്ളത്.

ഇന്നോക്‌സ് ലിഷർ, സിനിപോളീസ്, കാർണിവൽ സിനിമാസ് തുടങ്ങിയവരും വേവ് സിനിമാസിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 400-500 കോടി രൂപയുടേതായിരിക്കും ഇടപാട്.