വോഡഫോൺ സ്‌കൂൾ ബാഗുകളും കിറ്റുകളും വിതരണം ചെയ്തു

Posted on: June 11, 2016

Vodafone-school-kit-distrib

കോട്ടയം : പുതിയ വിദ്യാഭ്യാസ വർഷാരംഭത്തോടനുബന്ധിച്ച് വോഡഫോൺ ഇന്ത്യ കോട്ടയത്തെ നിർധന കുടുംബങ്ങളിൽ നിന്നുള്ള 150 കുട്ടികൾക്ക് സ്‌കൂൾ ബാഗുകളും കിറ്റുകളും വിതരണം ചെയ്തു. കോട്ടയത്തെ മാങ്ങാനം എൽപി സ്‌കൂളും കാനം സർക്കാർ എൽപി സ്‌കൂളും സന്ദർശിച്ചാണ് വോഡഫോൺ ഉദ്യോഗസ്ഥർ ബാഗുകളും കിറ്റുകളും കൈമാറിയത്.

മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രസ്ഥാനമായ വോഡഫോൺ സമൂഹത്തിനായി അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിലാണ് വിശ്വസിക്കുന്നതെന്ന് വോഡഫോൺ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോർ ചൂണ്ടിക്കാട്ടി. വോഡഫോൺ സംഘം കുട്ടികൾക്കായി സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു.