ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദ്വിദിന ദേശീയ സമ്മേളനം

Posted on: June 7, 2016

ICAI-Logo-big

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) യുടെ പരോക്ഷ നികുതി കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി പരോക്ഷ നികുതി സംബന്ധിച്ച് ജൂൺ 10,11 ന് തീയതികളിൽ ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഐ എം എ ഹാളിൽ ജൂൺ 10 ന് വെള്ളിയാഴ്ച രാവിലെ 11.30 ന് കസ്റ്റംസ് കമ്മീഷണർ ഡോ.കെ. എൻ. രാഘവൻ ഉദ്ഘാടനം ചെയ്യും.

ഐ സി എ ഐ ന്യൂദൽഹിയുടെ പരോക്ഷ നികുതി കമ്മിറ്റി ചെയർമാൻ മധുകർ എൻ ഹിറഗംഗെ അധ്യക്ഷത വഹിക്കും. ഐ സി എ ഐ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബാബു എബ്രഹാം കള്ളിവയലിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യും.

രണ്ടു ദിവസത്തെ കോൺഫറൻസിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ബിമൽ ജയിൻ, അശോക് ബാത്ര (ഇരുവരും ന്യൂദൽഹി), മധുകർ എൻ ഹിറഗംഗെ (ബാംഗലുരു), അഡ്വ. കെ. വൈത്തീശ്വരൻ (ചെന്നൈ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ആയിരത്തിലേറെ പ്രഫഷണലുകളുടെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും കോൺഫറൻസ് ഡയറക്ടറുമായ ബാബു എബ്രഹാം കള്ളിവയലിലും എറണാകുളം ശാഖ ചെയർമാനും കോൺഫറൻസ് കോ-ഓർഡിനേറ്ററുമായ ടി എൻ സുരേഷും പറഞ്ഞു.