മാൾ ഓഫ് ഖത്തർ ഒക്‌ടോബർ 29 ന് തുറക്കും

Posted on: June 5, 2016

Mall-of-Qatar-Big

ദോഹ : ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ മാൾ ഓഫ് ഖത്തർ ഒക്‌ടോബർ 29 ന് തുറക്കും. അൽ റയാൻ ഫിഫ സ്റ്റേഡിയത്തിന് സമീപമാണ് മാൾ ഓഫ് ഖത്തർ. 100 ഫുഡ് ആൻഡ് ബീവറേജ് ഔട്ട്‌ലെറ്റുകൾ ഉൾപ്പടെ 500 ഔട്ടലെറ്റുകളാണ് മാളിലുള്ളത്.100 ഔട്ട്‌ലെറ്റുകൾ അവസാനമിനുക്കപണികളിലാണ്. 200 എണ്ണം വരും ആഴ്ചകളിൽ പൂർത്തിയാകും.

മാൾ ഓഫ് ഖത്തറിൽ 19 സ്‌ക്രീനുള്ള സിനിപ്ലെക്‌സ്, 6,500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഫാമിലി എന്റർടെയ്ൻമെന്റ് കോംപ്ലെക്‌സ് തുടങ്ങിയ സവിശേഷതകളുണ്ടെന്ന് സിഇഒ അഹമ്മദ് അൽ മുല്ല പറഞ്ഞു.