സംരംഭകർക്കായി ഒലയുടെ പുതിയ മൊബൈൽ ആപ്പ്

Posted on: June 3, 2016

Ola-Operator-app-Launch-Big

കൊച്ചി : ഒല സംരംഭകർക്കായുള്ള പുതിയ മൊബൈൽ ആപ്പ്, ഒല ഓപ്പറേറ്റർ ആപ്പ് പുറത്തിറക്കി. ഒലയിലൂടെ ഒരു കാറിൽ നിന്നു നിരവധി കാറുകളിലേക്കു വളർന്നവർ, സ്വന്തമായി കാർ ഉള്ളതും ഡ്രൈവർമാരെ വിനിയോഗിക്കുന്നവരുമായ സംരംഭകർ തുടങ്ങിയവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ആപ്പ്. തങ്ങളുടെ പങ്കാളികൾക്ക് അവരുടെ വാഹനങ്ങൾ വളരെ സൗകര്യത്തോടെ ഉപയോഗിക്കാനും യുവ ഇന്ത്യയുടെ ചിന്താഗതികൾക്ക് അനുസൃതമായി വളരാനുള്ള അവസരം ഒരുക്കാനും വഴിയൊരുക്കുന്നതാണ് ഈ പുതിയ ആപ്പ്.

ഒരൊറ്റ ബട്ടൺ അമർത്തി തൽസമയം വാഹനം എവിടെയെന്നു മനസ്സിലാക്കാനും പ്രകടനം വിലയിരുത്താനും എല്ലാം ഓപ്പറേറ്ററെ സഹായിക്കുന്നതുമാണ് പുതിയ ആപ്പ്. തങ്ങളുടെ ഓരോ വാഹനവും ഇങ്ങനെ തൽസമയം വീക്ഷിക്കുന്നതിനൊപ്പം റണ്ണിങ് സ്റ്റാറ്റസ് സംബന്ധിച്ച അലർട്ടുകളും ലഭിക്കും.

പ്രതിദിന വരുമാനം, കാഷ്-ഓൺലൈൻ പണമടക്കലുകൾ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഈ ആപ്പിലുണ്ടാകും. ഒരൊറ്റ കാറുമായി തങ്ങളോടു സഹകരിച്ചു തുടങ്ങിയ പല സംരംഭകരും ഇപ്പോൾ നിരവധി കാറുകളുടെ ഉടമസ്ഥരാണെന്ന് ഒലയുടെ സീനിയർ ഡയറക്ടർ-പ്രൊഡക്ട് സുമിത് തുഡേജ ചൂണ്ടിക്കാട്ടി. എല്ലാ തലത്തിലുമുള്ള ഓപ്പറേറ്റർമാർക്കും സൗകര്യപ്രദമായി തങ്ങളുടെ ബിസിനസ് കൈകാര്യം ചെയ്യാൻ ഒലയുടെ ഓപ്പറേറ്റർ ആപ്പ് സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Ola | Ola Operator App |