മാരുതിയുടെ വില്പനയിൽ 7.1 ശതമാനം വളർച്ച

Posted on: June 1, 2016

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : മെയ് മാസത്തിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 7.1 ശതമാനം വളർച്ച. കാർ വില്പന 2015 മെയ്മാസത്തിലെ 1,14,825 യൂണിറ്റിൽ നിന്ന് 2016 മെയ് മാസത്തിൽ 1,23,034 യൂണിറ്റുകളായി വർധിച്ചു.

ആഭ്യന്തരവില്പന 10.6 ശതമാനം വർധിച്ച് 1,13,162 (1,02,359) യൂണിറ്റുകളായി. കയറ്റുമതി 20 ശതമാനം കുറഞ്ഞ് 9,872 (12,466 ) യൂണിറ്റുകളായി.