ഓഹരിവിപണികളിൽ നഷ്ടം

Posted on: May 31, 2016

BSE-Building-Big

മുംബൈ : നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 37.45 പോയിന്റ് കുറഞ്ഞ് 26,688 പോയിന്റിലും നിഫ്റ്റി 13.45 പോയിന്റ് കുറഞ്ഞ് 8,165 പോയിന്റിലുമാണ് രാവിലെ 9.56 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എം & എം, ഹീറോ മോട്ടോ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 355.54 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |