ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു

Posted on: May 27, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ക്രൂഡോയിൽ വില ഉയരുന്നതും വരാനിരിക്കുന്ന മികച്ച ക്വാർട്ടർഫലങ്ങളും വിപണിക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ് 140.72 പോയിന്റ് ഉയർന്ന് 26,507 പോയിന്റിലും നിഫ്റ്റി 44.70 പോയിന്റ് ഉയർന്ന് 8,114 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

ഗെയിൽ, ജെറ്റ് എയർവേസ്, നാറ്റ്‌കോ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |