പിണറായി മന്ത്രിസഭ അധികാരമേറ്റു

Posted on: May 25, 2016

Piinarayi-Vijayan-Big-a

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎമ്മിന്റെ 11 അംഗങ്ങളും സിപിഐയുടെ നാലും ജനതാദൾ, എൻസിപി, കോൺഗ്രസ് എസ് എന്നീ പാർട്ടികളുടെ ഓരോ അംഗങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വി.എസ്. അച്യുതാനന്ദൻ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.