03
Friday
May 2024
May 2024
വിആർഎൽ ലോജിസ്റ്റിക്സ് വ്യോമയാന രംഗത്തേക്ക്
Posted on: May 24, 2016
ബംഗലുരു : വിആർഎൽ ലോജിസ്റ്റിക്സ് റീജണൽ എയർലൈൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിനായി പുതിയ കമ്പനി രൂപീകരിക്കും. വിമാനക്കമ്പനിക്ക് ആവശ്യമായ മൂലധനം ആഭ്യന്തരമായി സമാഹരിക്കുമെന്ന് ചെയർമാൻ വിജയ് സംഘേശ്വറും മാനേജിംഗ് ഡയറക്ടർ ആനന്ദ് സംഘേശ്വറും പറഞ്ഞു.
എയർചാർട്ടർ ഓപറേഷൻസ്, വിൻഡ് പവർ, പാഴ്സൽ ഡെലിവറി സർവീസ് എന്നീ മേഖലകളിലാണ് വിആർഎല്ലിന്റെ പ്രവർത്തനം. ചരക്കുനീക്കത്തിന് 3,872 ഉം പൊതുഗതാഗതത്തിന് 381 ഉം വാഹനങ്ങൾ വിആർഎൽ ലോജിസ്റ്റിക്സിന് സ്വന്തമായുണ്ട്.
TAGS: Regional Airlines | VRL Logistics |
News in this Section