എയർപെഗാസസ് പ്രതിസന്ധിയിൽ

Posted on: July 27, 2016

Air-Pegasus-ATR-72-500-airc

ബംഗലുരു : റീജണൽ എയർലൈനായ എയർപെഗാസസിന്റെ എല്ലാ ഫ്‌ളൈറ്റുകളും ഇന്ന് റദ്ദാക്കി. സാങ്കേതിക തകരാർ പറഞ്ഞാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. എന്നാൽ കേവലം സാങ്കേതിക തകരാറല്ല സർവീസ് മുടങ്ങാൻ ഇടയാക്കിയതെന്നാണ് വ്യോമയാനവൃത്തങ്ങൾ നൽകുന്ന സൂചന.  കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബംഗലുരുവിൽ നിന്ന് തിരുവനന്തപുരവും കൊച്ചിയും ഉൾപ്പടെ 8 കേന്ദ്രങ്ങളിലേക്കാണ് എയർപെഗാസസ് സർവീസ് നടത്തിയിരുന്നത്.

മലയാളിയായ ഷൈസൺ തോമസ് പ്രമോട്ടറായ എയർപെഗാസസ് 2015 ഏപ്രിലിലാണ് സർവീസ് ആരംഭിച്ചത്. ലീസിന് എടുത്ത മൂന്ന് എടിആർ 72-500 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. പൈലറ്റുമാരും കാബിൻ ക്രൂവും ഉൾപ്പടെ 200 ജീവനക്കാരാണ് എയർപെഗാസസിലുള്ളത്.