ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 24, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 30 പോയിന്റ് ഉയർന്ന് 25,260 പോയിന്റിലും നിഫ്റ്റി 8.95 പോയിന്റ് ഉയർന്ന് 7,740 പോയിന്റിലുമാണ് രാവിലെ 10.03 ന് വ്യാപാരം നടക്കുന്നത്.

സിപ്ല, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എം & എം, ലുപിൻ, അദാനി പോർട്ട്‌സ്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 65.60 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |