സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: May 23, 2016

BSE-Logo-Big

മുംബൈ : നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ക്രൂഡോയിൽ വിലയിടിവും യുഎസ് ഫെഡറൽ റിസർവ് അടുത്ത മാസം നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയുമാണ് വിപണിയെ തളർത്തിയത്. ബിഎസ്ഇ സെൻസെക്‌സ് 71.54 പോയിന്റ് കുറഞ്ഞ് 25,230 പോയിന്റിലും നിഫ്റ്റി 18.65 പോയിന്റ് കുറഞ്ഞ് 7,731 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലുപിൻ, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഐടിസി, എംസിഎക്‌സ്, മണപ്പുറം ഫിനാൻസ്, ടിടികെ പ്രസ്റ്റീജ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |